കെപിസിസി അധ്യക്ഷ കസേരയ്ക്കായി ചരടുവലികൾ സജീവമാക്കി കൊടിക്കുന്നിൽ സുരേഷ്
ഷീബ വിജയൻ
കെപിസിസി പ്രസിഡന്റാകാനുള്ള ചരടുവലികൾ സജീവമാക്കുന്നതിന്റെ ഭാഗമായി കൊടിക്കുന്നിൽ സുരേഷ് എംപി ഡൽഹിയിലുള്ള മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് പാർട്ടിയിൽ എംപിയോ എംഎൽഎയോ പിസിസി അധ്യക്ഷനാകാൻ പാടില്ലെന്ന് യാതൊരു നിയമവുമില്ലെന്നും ഇരട്ടപ്പദവി എന്നൊന്ന് പാർട്ടികളിൽ ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഇനി മത്സരിക്കില്ലെന്ന നിർണായക പ്രഖ്യാപനവും അദ്ദേഹം നടത്തി. പുതിയ ആളുകൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് അവസരം നൽകണമെന്ന ചിന്താഗതി ജനങ്ങൾക്കിടയിൽ ശക്തമായതിനാലാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എംപിമാർക്കും എംഎൽഎമാർക്കും മണ്ഡലങ്ങളിലെ കാര്യങ്ങളിൽ നിരന്തരം ഇടപെടേണ്ടതുള്ളതിനാൽ പാർട്ടിയെ ചലിപ്പിക്കാൻ പൂർണ്ണസമയ അധ്യക്ഷൻ അനിവാര്യമാണെന്നാണ് വി.ഡി സതീശൻ ഉന്നയിച്ചത്. കൂടാതെ സർക്കാരിന്റെ നൂറുദിന കർമപരിപാടികളും ഭരണനേട്ടങ്ങളും വി.ഡി സതീശൻ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചു.
dszdsdsds

