വിഎസിന്റെ കടലിരമ്പത്തിന് ദേശാഭിമാനിയിൽ പൂട്ട്; വാരാന്തപ്പതിപ്പ് ഒഴിവാക്കിയത് രാഷ്ട്രീയ വിവാദത്തിലേക്ക്


ഷീബ വിജയൻ

സിപിഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരുന്ന വാരാന്തപ്പതിപ്പ് സി.പി.എം. മുഖപത്രമായ ദേശാഭിമാനി അവസാന നിമിഷം ഒഴുവാക്കിയതായി റിപ്പോർട്ട്. 'വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം' എന്ന തലക്കെട്ടിൽ വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ തയ്യാറാക്കിയ ഓർമ്മക്കുറിപ്പായിരുന്നു ഈ ലക്കത്തിലെ പ്രധാന ആകർഷണം. അച്ചടി പൂർത്തിയായ ശേഷം മാനേജ്‌മെന്റ് എടുത്ത പെട്ടെന്നുള്ള തീരുമാനം കാരണം ഈ ഞായറാഴ്ച വാരാന്തപ്പതിപ്പ് ഇല്ലാതെയാണ് പത്രം പുറത്തിറങ്ങിയത്. വി.എസിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുള്ള പരാമർശങ്ങളാണ് ഈ പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചനയെങ്കിലും, സാങ്കേതിക പിഴവ് മൂലമാണ് വാരാന്തപ്പതിപ്പ് ഇല്ലാത്തതെന്ന വിശദീകരണമാണ് പത്രത്തിൽ നൽകിയിരിക്കുന്നത്.

article-image

erwdes

You might also like

  • Lulu Exchange
  • Straight Forward

Most Viewed