സിറോ മലബാർ സൊസൈറ്റി
പ്രദീപ് പുറവങ്കര
സിറോ മലബാർ സൊസൈറ്റി (സിംസ്) ഗുഡ്‌വിൻ ഹാളിൽ "ഓർമ്മകളിൽ ബാബുരാജ്" ഗസൽ നൈറ്റ് സംഘടിപ്പിച്ചു. എം. എസ്. ബാബുരാജിന്റെ മകൻ എം. എസ്. സുൽഫിക്കർ, രാജീവ് വെള്ളിക്കോത്ത്, ശശി, നൗഫൽ എന്നിവർ ഓർക്കസ്ട്ര നയിച്ചു. ബാബുക്കയുടെ ഇരുപതോളം പാട്ടുകൾ സിംസ് മ്യൂസിക് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ചു. ചടങ്ങിൽ പിതാവിനെ അനുസ്മരിച്ച് സുൽഫിക്കർ സംസാരിച്ചു. സിംസ് പ്രസിഡന്റ് പി. ടി. ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് എന്നിവർ ചേർന്ന് സുൽഫിക്കറെ പൊന്നാട അണിയിച്ച് ആദരിച്ചു. ജേക്കബ് വാഴപ്പിള്ളി, ജോബിൻ ജോസഫ്, ജെയ്സൺ മഞ്ഞളി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
adsadsas
dsadsa
dfsfsd

