മനുഷ്യക്കടത്ത് കേസ്: ബഹ്‌റൈനിൽ രണ്ട് പേർക്ക് ഏഴ് വർഷം തടവ്ശിക്ഷ
പ്രദീപ് പുറവങ്കര
പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ മനുഷ്യക്കടത്തിന് ഇരയാക്കിയ കേസിൽ ബഹ്‌റൈനിലെ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി പ്രതികളായ രണ്ട് പേർക്ക് ഏഴ് വർഷം വീതം തടവ് ശിക്ഷ വിധിച്ചു. ഏഷ്യൻ വംശജരായ 32 വയസ്സുകാരനും 40 വയസ്സുകാരിയുമാണ് കുറ്റക്കാർ. തടവിന് പുറമെ 2,000 ദിനാർ വീതം പിഴയടക്കാനും ശിക്ഷയ്ക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ജോലി വാഗ്ദാനം ചെയ്ത് മറ്റൊരു ഗൾഫ് രാജ്യത്തുനിന്ന് ബഹ്‌റൈനിലെത്തിച്ച 16-ഉം 17-ഉം വയസ്സുള്ള സഹോദരിമാരെ ഭീഷണിപ്പെടുത്തി നിർബന്ധിത വേശ്യാവൃത്തിക്ക് ഇരയാക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
asdadsdasads

