ബഹ്റൈൻ ഭരണാധികാരികൾക്ക് നന്ദിയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ
പ്രദീപ് പുറവങ്കര
ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും ബഹ്റൈൻ രാജ്യത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ (KDPA) ചടങ്ങ് സംഘടിപ്പിച്ചു. അദ്ലിയ ഓറ ആർട്സ് സെന്ററിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ ഐക്യദാർഢ്യ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. പ്രസിഡന്റ് എം.ടി. വിനോദ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി നിജിൽ രമേശ് സ്വാഗതം പറഞ്ഞു. എബ്രഹാം ജോൺ, ബിജു ജോർജ്, കൃഷ്ണകുമാർ, റീതിൻ രാജ് എന്നിവർ ആശംസകൾ നേർന്നു. കെ.ഡി.പി.എ വൈസ് പ്രസിഡന്റ് ഹർഷ ശ്രീഹരി നന്ദി രേഖപ്പെടുത്തി.
efrsrtsrew

