ഫോർബ്സ് മിഡിലീസ്റ്റ് പട്ടികയിൽ ബഹ്‌റൈനിലെ നാല് പ്രമുഖ വ്യവസായ ഗ്രൂപ്പുകൾ
പ്രദീപ് പുറവങ്കര
2026-ലെ ഫോർബ്സ് മിഡിൽ ഈസ്റ്റ് ‘టോപ്പ് 100 അറബ് ഫാമിലി ബിസിനസസ്’ പട്ടികയിൽ ബഹ്‌റൈനിലെ നാല് പ്രമുഖ വ്യവസായ ഗ്രൂപ്പുകൾ ഇടംപിടിച്ചു. വൈ.കെ. അൽമോഈദ് ആൻഡ് സൺസ് (59-ാം സ്ഥാനം), യൂസുഫ് ബിൻ അحمد കാനൂ ഗ്രൂപ്പ് (72-ാം സ്ഥാനം), എ.ജി.എം കൂഹേജി ഗ്രൂപ്പ് (95-ാം സ്ഥാനം), ഹാജി ഹസ്സൻ ഗ്രൂപ്പ് (96-ാം സ്ഥാനം) എന്നിവരാണ് പട്ടികയിലുള്ളത്. കമ്പനികളുടെ ആസ്തി, സാമ്പത്തിക വളർച്ച, പാരമ്പര്യം എന്നിവ വിലയിരുത്തി തയ്യാറാക്കിയ പട്ടികയിൽ സൗദി അറേബ്യയുടെ അബ്ദുൽ ലത്തീഫ് ജമീൽ ഗ്രൂപ്പാണ് ഒന്നാമത്. ആകെ 100 കമ്പനികളുള്ള പട്ടികയിൽ 86 എണ്ണവും ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവയാണ് എന്നത് മേഖലയുടെ ബിസിനസ് കരുത്ത് വ്യക്തമാക്കുന്നു.
asads

