താരസംഘടന 'അമ്മ'യുടെ ഭരണസമിതി കൂട്ടത്തോടെ രാജിവെച്ചു
പ്രദീപ് പുറവങ്കര
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ താരസംഘടനയായ 'അമ്മ'യുടെ (AMMA) ഭരണസമിതി കൂട്ടത്തോടെ രാജിവെച്ചു. പ്രസിഡന്‍റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള പതിനേഴംഗ ഭരണസമിതിയാണ് രാജിവെച്ചത്. കൊച്ചിയിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ കനത്ത തർക്കങ്ങൾക്കും നാടകീയ രംഗങ്ങൾക്കുമൊടുവിലാണ് ഈ അപ്രതീക്ഷിത തീരുമാനം. അധികാരമേറ്റ് കേവലം ഒരു വർഷം തികയുന്നതിന് മുൻപാണ് ഭരണസമിതിക്ക് പടിയിറങ്ങേണ്ടി വന്നത്.
രാവിലെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം രൂക്ഷമായത്. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖ താരങ്ങൾ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ ശക്തമായി രംഗത്തെത്തി. കണക്കുകളിൽ ഗുരുതരമായ പിഴവുകളുള്ള റിപ്പോർട്ട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രശസ്ത നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കൂടുതൽ കലുഷിതമായി മാറി. ഇതേത്തുടർന്ന് പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമായി 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്‍റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തർക്കം ഒത്തുതീർപ്പാകാത്തതിനെ തുടർന്ന് ഉച്ചയ്ക്കുശേഷം ഭരണസമിതി ഒന്നടങ്കം രാജി സമർപ്പിക്കുകയായിരുന്നു.
asdadsasas

