അവയവക്കച്ചവട റാക്കറ്റ്: നാല് ജില്ലകളിലെ പ്രമുഖ ആശുപത്രികളിൽ ഇഡി റെയ്ഡ്


ഷീബ വിജയൻ

തിരുവനന്തപുരം/കൊച്ചി: അവയവ കച്ചവടവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അവിഹിത ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിലും ഇടനിലക്കാരുടെ വീടുകളിലും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക പരിശോധന നടത്തുന്നു. തിരുവനന്തപുരം, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലും കൊല്ലത്തെ ഒരു ഇടനിലക്കാരിയുടെ വീടുമുൾപ്പെടെ നാലിടങ്ങളിലാണ് കേന്ദ്രസേനയുടെ സുരക്ഷാ സാന്നിധ്യത്തിൽ റെയ്ഡ് പുരോഗമിക്കുന്നത്. പരിശോധനകളിൽ ഇഡി ഉദ്യോഗസ്ഥർക്കൊപ്പം ബാങ്ക് അധികൃതരും പങ്കാളികളായിട്ടുണ്ട്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാരെ കണ്ടെത്തി അവരുടെ അവയവങ്ങൾ പണം നൽകി വാങ്ങിയ ശേഷം, വാഗ്ദാനം ചെയ്ത തുക നൽകാതെ വളരെ കുറഞ്ഞ തുക മാത്രം നൽകി ഇടനിലക്കാർ പറ്റിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ചില വൻകിട ആശുപത്രികളും ഇടനിലക്കാരും ഒത്തുചേർന്ന് അവയവം സ്വീകരിച്ച രോഗികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം കടുപ്പിച്ചത്. ഈ വൻകിട സ്വകാര്യ ആശുപത്രികൾ ഇടനിലക്കാർക്ക് ലക്ഷക്കണക്കിന് രൂപ കമ്മീഷനായി നൽകിയിരുന്നതായും ഈ തുക ഉപയോഗിച്ച് പല ഏജന്റുമാരും വൻതോതിൽ വസ്തുവകകൾ വാങ്ങിക്കൂട്ടിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികളിലെ സാമ്പത്തിക അക്കൗണ്ടുകൾ പരിശോധിക്കാൻ ഇഡി നടപടി തുടങ്ങിയത്.

അവയവ ദാനത്തിനായി വ്യാജരേഖകൾ ചമച്ചെന്ന കേസിലാണ് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ പരിശോധന നടക്കുന്നത്. കേസിൽ നേരത്തെ പോലീസ് പ്രതിചേർത്ത നജീബ്, വട്ടപ്പാറ സ്വദേശി സുധീർ, കൊല്ലം സ്വദേശിനി ശ്രീജ എന്നിവരിൽ പ്രധാനിയായ നജീബിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ആശുപത്രികളിൽ നിന്ന് പണമിടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ആറരയോടെയാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഒരേസമയം ഈ റെയ്ഡുകൾ ആരംഭിച്ചത്.

article-image

dfswasaqswas

You might also like

  • Lulu Exchange
  • Straight Forward

Most Viewed