എബോള?; സുഡാനിൽ നിന്ന് എത്തിയ സ്ത്രീ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ
ഷീബ വിജയൻ
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീക്ക് എബോള ബാധയെന്ന് സംശയം. സൗത്ത് സുഡാനില്‍ നിന്നെത്തിയ 52കാരിക്കാണ് എബോള രോഗബാധ സംശയിക്കപ്പെടുന്നത്. ഇന്നലെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പനിക്ക് ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇവര്‍. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരെ അടിയന്തരമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
നിലവിൽ പ്രത്യേക ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് രോഗി കഴിയുന്നത്. ഇവരെ കൃത്യമായി നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇവരിൽ നിന്നും ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ എബോളയാണോയെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ. രോഗിയുടെ തുടര്‍ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി തീരുമാനിക്കാൻ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
asdasasd

