'ഫ്രീ' എന്ന് കേട്ട് കയറി, ഒടുവിൽ തർക്കം; മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ 'പ്രിയദർശിനി'ക്ക് കല്ലുകടി!


ഷീബ വിജയൻ

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി നടപ്പാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ തുടക്കത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിൽ യാത്രാ തർക്കവും പ്രതിസന്ധിയും. ഓൺലൈൻ ടിക്കറ്റിങ് സംവിധാനത്തിൽ സൗജന്യ യാത്രയ്ക്കുള്ള 'പൂജ്യം തുക' (സീറോ ടിക്കറ്റ്) ടിക്കറ്റുകൾ ലഭ്യമാകാൻ വൈകിയതാണ് തർക്കത്തിന് കാരണമായത്. രാവിലെ ഒൻപത് മണി മുതൽ സൗജന്യ യാത്ര പ്രതീക്ഷിച്ച് ബസുകളിൽ കയറിയ സ്ത്രീകൾക്ക് സാങ്കേതിക തടസ്സം കാരണം കണ്ടക്ടർമാർക്ക് സാധാരണ ടിക്കറ്റുകൾ നൽകേണ്ടി വന്നു. ഇത് യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കുതർക്കത്തിന് ഇടയാക്കി.

രാവിലെ 10 മണിക്ക് ശേഷമാണ് സാങ്കേതിക തകരാർ പരിഹരിച്ച് സൗജന്യ ടിക്കറ്റ് വിതരണം പൂർണ്ണതോതിലാക്കാൻ കഴിഞ്ഞത്. പറവൂരിലെ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ആദ്യ ടിക്കറ്റ് നൽകിക്കൊണ്ട് മുൻസിപ്പൽ ചെയർമാൻ രമേശ് ഡി. കുറുപ്പ് നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ ലൈജി ബിജു, എടിഒ അനിൽകുമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

article-image

erwerwewr

You might also like

  • Lulu Exchange
  • Straight Forward

Most Viewed