ബജറ്റ് തിരക്ക്: മുഖ്യമന്ത്രിക്ക് വെള്ളിയാഴ്ച വരെ സന്ദർശകർക്ക് നിയന്ത്രണം


ഷീബ വിജയൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലായതിനാൽ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കാണുന്നതിന് സന്ദർശകർക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി. ജൂൺ 19 (വെള്ളിയാഴ്ച) വരെ മുഖ്യമന്ത്രിക്ക് സന്ദർശകരെ നേരിട്ട് കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പൊതുജനങ്ങൾക്കുണ്ടാകുന്ന ഈ താൽക്കാലിക ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച ഓഫീസ്, നാടിന്റെ വികസനത്തിനായുള്ള ഈ വലിയ ദൗത്യത്തിൽ എല്ലാവരുടെയും പൂർണ്ണ സഹകരണം അഭ്യർത്ഥിച്ചു. യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റ് വെള്ളിയാഴ്ചയാണ് നിയമസഭയിൽ അവതരിപ്പിക്കുന്നത്. 'സദ്ഭരണം, സഹാനുഭൂതി' എന്നതാണ് ഈ വർഷത്തെ ബജറ്റിന്റെ പ്രമേയം. തെരഞ്ഞെടുപ്പ് വാഗ്ദാനമായ 'ഇന്ദിരാ ഗാരന്റി' നടപ്പാക്കാനുള്ള വകയിരുത്തലുകൾ ഈ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.

article-image

ZzZ

You might also like

  • Lulu Exchange
  • Straight Forward

Most Viewed