യുവനടി സഞ്ചിത ഉഗാലെ മുംബൈയിലെ സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിൽ


ഷീബ വിജയൻ

മുംബൈ: ബോളിവുഡ് മിനിസ്ക്രീൻ-സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുവനടി സഞ്ചിത ഉഗാലെയെ (22) മുംബൈയിലെ സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജൂൺ 14 ന് വൈകുന്നേരത്തോടെ നാരസോപാര ഈസ്റ്റിലെ സായ് സന്തോഷി ബിൽഡിംഗിലെ കിടപ്പുമുറിയിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നടിയുടെ പിതാവ് മച്ഛിന്ദ്ര ഉഗാലെയുടെ പരാതിയിൽ മുംബൈ അച്ചോലെ പോലീസ് അപകടമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. മരണത്തിന് തൊട്ടുമുൻപത്തെ ദിവസം പോലും സോഷ്യൽ മീഡിയയിൽ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ സഞ്ചിത പങ്കുവെച്ചിരുന്നു. 'കുകും ഭാഗ്യ' തുടങ്ങിയ പ്രശസ്ത പരമ്പരകളിലൂടെയും വിക്കി കൗശൽ ചിത്രം 'ഛാവ'യിലൂടെയും ശ്രദ്ധേയയായ താരമാണ് സഞ്ചിത.

article-image

asasassadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed