കെ ജെ റീനയുടെ സ്ഥലം മാറ്റ ഉത്തരവിലെ പിഴവ് ആരോഗ്യവകുപ്പ് തിരുത്തി


ഷീബ വിജയൻ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച് എസ്) ഡോ. കെ. ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ വന്ന പിഴവ് സംസ്ഥാന സർക്കാർ തിരുത്തി. ഡോ. റീന 15 ദിവസം അവധിയെടുത്തു എന്ന പരാമർശം ഒഴിവാക്കി പകരം പുതിയ ഡി എച്ച് എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാലാണ് മാറ്റം എന്ന് വ്യക്തമാക്കുന്ന പുതിയ ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി. താൻ 15 ദിവസത്തേക്ക് അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥതകൾ കാരണം രണ്ടര ദിവസത്തെ അവധിയാണ് ആവശ്യപ്പെട്ടിരുന്നതെന്നും വ്യക്തമാക്കി ഡോ. റീന രംഗത്തെത്തിയതോടെയാണ് സർക്കാർ തിരുത്തുമായി എത്തിയത്. ദീർഘകാലത്തെ സർവീസിന് ശേഷം പടിയിറങ്ങുന്ന തനിക്കെതിരെ തെറ്റായ ചിത്രീകരണം നടത്തരുതെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ഡോ. റീനയെ എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് മാറ്റിയിരിക്കുന്നത്. ഡോ. വി മീനാക്ഷിക്കാണ് നിലവിൽ താൽക്കാലിക ചുമതല.

article-image

qdswadsadfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed