എല്ലാ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര വേണം: കോട്ടയത്ത് മഹിളാമോർച്ച സമരം
ഷീബ വിജയൻ
കോട്ടയം: സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകളിൽ മാത്രം ഒതുക്കാതെ എല്ലാ സർവീസുകളിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ വനിതാ വിഭാഗമായ മഹിളാ മോർച്ച പ്രതിഷേധ സമരവുമായി രംഗത്തിറങ്ങി. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസുകളിൽ കയറിയായിരുന്നു മഹിളാമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ ഗവൺമെന്റ് ബസുകളിലും സൗജന്യയാത്ര നൽകുമെന്ന് പറഞ്ഞ് വോട്ട് വാങ്ങിയ ശേഷം, അധികാരം കിട്ടിയപ്പോൾ ഓർഡിനറി ബസുകളിൽ മാത്രമാക്കി ചുരുക്കി സ്ത്രീകളെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്തതെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. തങ്ങൾ വണ്ടി തടഞ്ഞിട്ടില്ലെന്നും ഫ്രീ ടിക്കറ്റ് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കിയ നേതാക്കൾ, ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകി.
sddsdsdsdsadsa

