വിദ്യാർഥികൾക്ക് ലിംഗഭേദമില്ലാതെ സൗജന്യയാത്ര നൽകണം: കെ.ബി. ഗണേഷ് കുമാർ
ഷീബ വിജയൻ
പത്തനാപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകാനുള്ള യു.ഡി.എഫ് സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ. എന്നാൽ വിദ്യാർഥികളുടെ കാര്യത്തിൽ ആൺ, പെൺ വ്യത്യാസമില്ലാതെ സൗജന്യം നൽകാൻ സർക്കാർ തയ്യാറാകണം. കെ.എസ്.ആർ.ടി.സി ബസുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന മാധ്യമ വാർത്തകൾ വാസ്തവ വിരുദ്ധമാണ്. സ്പ്രിങ്, എയർ സസ്പെൻഷൻ ബസുകൾ യഥാക്രമം 20 ലക്ഷം, 21 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. എവിടെനിന്നോ ലഭിച്ച വ്യാജ രേഖകൾ വെച്ചാണ് മാധ്യമങ്ങൾ വാർത്ത ചമയ്ക്കുന്നത്. ഇടതുപക്ഷം ഭരിച്ച കാലത്ത് അഴിമതി നടന്നിട്ടില്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം തനിക്കുള്ളതിനാലാണ് വിശദീകരണം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും പത്തനാപുരത്ത് കോൺഗ്രസ്-ബിജെപി ഡീൽ കാരണമാണ് താൻ പരാജയപ്പെട്ടതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
adswasdadsads

