ഇന്ത്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയെന്ന് ധനമന്ത്രി നിർമല സീതാരാമൻ


ഷീബ വിജയൻ

ന്യൂഡൽഹി: വരുംദിവസങ്ങളിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന സൂചനകൾ നൽകി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കുന്നതിനൊപ്പം ഇൻഷുറൻസ്, ഷിപ്പിങ് നിരക്കുകൾ ഉയരുന്നതും രാജ്യത്തിന് കനത്ത വെല്ലുവിളിയാണ്. ആഗോളതലത്തിൽ രാസവളങ്ങളുടെ വില കുതിച്ചുയരുന്നതും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും. ഇതിനുപുറമേ, ഈ വർഷം മൺസൂൺ മഴയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനവും ആശങ്ക കൂട്ടുന്നുണ്ട്. എന്നാൽ ഈ സാഹചര്യം നേരിടാൻ സർക്കാർ സജ്ജമാണെന്നും നിലവിൽ രാജ്യത്ത് ഭക്ഷ്യക്ഷാമത്തിന് സാധ്യതയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

അതേസമയം, യുഎസും ഇറാനും തമ്മിൽ ഒപ്പുവെച്ച പുതിയ സമാധാന കരാറിനെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതും രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 85 ഡോളറിന് താഴേക്ക് എത്തിയതും ഇന്ത്യയ്ക്ക് നേരിയ ആശ്വാസം പകരുന്നുണ്ട്. എങ്കിലും, എണ്ണക്കമ്പനികളുടെ മുൻകാല പ്രവർത്തനനഷ്ടം നികത്തേണ്ടതുള്ളതിനാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

article-image

aasasasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed