പ്രശസ്ത നാടകപ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു


ഷീബ വിജയൻ

കണ്ണൂർ: നാല് പതിറ്റാണ്ടുകാലം കേരളത്തിലെ നാടകവേദികളിൽ സജീവമായിരുന്ന പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം (കെ. രാധാകൃഷ്ണൻ - 58) അന്തരിച്ചു. അസുഖബാധിതനായി ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കണ്ണൂർ ജില്ലയിലെ കണ്ണപുരം സ്വദേശിയായ അദ്ദേഹം മികച്ച അഭിനയത്തിനും സംവിധാനത്തിനുമായി മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.

പെരുന്തച്ചൻ, തീപ്പൊട്ടൻ, നവരസനായകൻ, കോടീശ്വരൻ തുടങ്ങിയ വിഖ്യാത നാടകങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കൊല്ലം കാളിദാസ കലാകേന്ദ്രം, കോഴിക്കോട് ചിരന്തന, തിരുവനന്തപുരം സോപാനം തുടങ്ങി കേരളത്തിലെ മുൻനിര പ്രൊഫഷണൽ നാടക സമിതികളിൽ ദീർഘകാലം പ്രവർത്തിച്ചു. നാടകത്തിന് പുറമെ ആകാശവാണിയിൽ ബി ഗ്രേഡ് ആർട്ടിസ്റ്റായും ഏതാനും സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും തിളങ്ങിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി പ്രാദേശിക രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായിരുന്നു. സംസ്ഥാന പുരസ്കാര ജേതാവായ മിനി രാധനാണ് ഭാര്യ.

article-image

ോൗേൈ്േോേ്ോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed