'ചിന്ന ചിന്ന ആസൈ' ട്രെയിലർ പുറത്തിറങ്ങി; ചിത്രം ജൂൺ 19ന് തീയേറ്ററുകളിലേക്ക്
ഷീബ വിജയൻ
കൊച്ചി: മധുബാലയും ഇന്ദ്രൻസും പ്രധാന വേഷങ്ങളിലെത്തുന്ന "ചിന്ന ചിന്ന ആസൈ" എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 19-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയാക്കി ക്ലീൻ 'U' സർട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കൊച്ചി ഫോറം മാളിലെ പിവിആർ സിനിമാസിൽ വെച്ചാണ് നടന്നത്. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രെയിലർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പൂർണ്ണമായും വാരണാസിയിൽ ചിത്രീകരിച്ച സിനിമ പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും കോർത്തിണക്കിയ ഒന്നായിരിക്കുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വലിയ ശ്രദ്ധ നേടിയ 'എന്റെ നാരായണിക്ക്' എന്ന ഹ്രസ്വചിത്രത്തിന് ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ോ്േോ്േോേോേ

