സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ സൗജന്യ യാത്ര ഒഴുവാക്കണം; പദ്ധതിയെ പിന്തുണച്ച് സുരേഷ് ഗോപി
ഷീബ വിജയൻ
കൊച്ചി: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയെ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. സ്ത്രീകൾക്കായി ഇങ്ങനെയൊരു സംവിധാനം ഒരുക്കിയത് വളരെ നല്ല കാര്യമാണെന്നും പദ്ധതിക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പല സംസ്ഥാനങ്ങളും ഇത് നടപ്പാക്കിയിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് പദ്ധതിയുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ തങ്ങൾക്ക് ഇതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് സ്വയം മാറിനിന്നാൽ നിർധനരായ മറ്റ് സ്ത്രീകൾക്ക് ഇത് വലിയ സഹായമാകുമെന്നും അങ്ങനെയൊരു ചിന്താഗതി സമൂഹത്തിൽ വളരണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
അതേസമയം, പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി ഔദ്യോഗിക പേജിലൂടെ രംഗത്തെത്തി. കേരളത്തിൽ ഓടിക്കൊണ്ടിരുന്ന ഭൂരിഭാഗം ഓർഡിനറി ബസുകളും ഒറ്റരാത്രികൊണ്ട് 'സിറ്റി ഫാസ്റ്റ്' സർവീസുകളാക്കി മാറ്റി സർക്കാർ ജനങ്ങളെ പറ്റിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. സ്ത്രീകളുടെ സൗജന്യ യാത്രാപരിധിയിൽ നിന്ന് ബസുകളെ ഒഴിവാക്കാനാണ് ഈ നീക്കമെന്നും പേരിന് മാത്രം കുറച്ചു ബസുകൾ ഓടിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ബിജെപി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
ോൗേൈ്േോ്േോ

