ഷിഗെല്ല; കോഴിക്കോട്ട് ഏഴുവയസുകാരൻ മരണത്തിന് കീഴടങ്ങി


ഷീബ വിജയൻ

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് വീണ്ടും ഷിഗെല്ല മരണം റിപ്പോർട്ട് ചെയ്തു. പനിയും വയറിളക്കവും ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴുവയസുകാരനാണ് മരണപ്പെട്ടത്. മലപ്പുറം എയുപി സ്കൂൾ വിദ്യാർഥിയായ ഈ കുട്ടിയെ ഈ മാസം 12നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ചികിത്സയിലുള്ള മറ്റ് മൂന്ന് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം കോഴിക്കോട് രണ്ട് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.

ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ഷിഗെല്ല മരണമാണിത്. ഇതിൽ മൂന്ന് മരണങ്ങളും കോഴിക്കോട് മെഡിക്കൽ കോളജിലാണ് സംഭവിച്ചത്. ജനുവരി മുതൽ ഇതുവരെ സംസ്ഥാനത്താകെ 135 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഷിഗെല്ല ബാധിച്ച് മരണം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും വീണ്ടും മരണം റിപ്പോർട്ട് ചെയ്തത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

article-image

xzsaasോേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed