തമിഴ്നാട്ടിൽ മൂന്ന് വയസുകാരി ക്രൂരമായ ലൈംഗികാതിക്രമത്തിനിരയായി മരിച്ചു; പ്രതി അറസ്റ്റിൽ


ഷീബ വിജയൻ

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ മൂന്ന് വയസുകാരി ലൈംഗികാതിക്രമത്തെ തുടർന്ന് മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ പത്തൊൻപതുകാരനായ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുമ്മിഡിപൂണ്ടി മേഖലയിലുള്ള സിപ്കോട്ട് വ്യവസായ മേഖലയിലാണ് ക്രൂരമായ സംഭവം നടന്നത്. കുട്ടിയുടെ കുടുംബവും ബിഹാറിൽ നിന്നുള്ളവരാണ്. ഞായറാഴ്ച രാത്രിയോടെ കാണാതായ പെൺകുട്ടിയെ പിന്നീട് സമീപത്തെ പറമ്പിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. ബിസ്കറ്റ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി അതിക്രമത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിഞ്ചുകുഞ്ഞിന് നേരെയുണ്ടായ ക്രൂരതയിൽ സംസ്ഥാനത്ത് വ്യാപക ജനരോഷവും പ്രതിഷേധവും ഉയരുന്നുണ്ട്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് സാമൂഹിക സംഘടനകൾ ആവശ്യപ്പെട്ടു.

article-image

ോേോേോേോേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed