മലപ്പുറം ജില്ലാ വിഭജനം: അനുകൂല നിലപാടുമായി യുഡിഎഫ് രംഗത്ത്


ഷീബ വിജയൻ

കോഴിക്കോട്: മലപ്പുറം ജില്ല വിഭജിക്കണമെന്ന ദീർഘകാല ആവശ്യത്തിന് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് രംഗത്തെത്തി. കോൺഗ്രസും മുസ്ലിം ലീഗും ഇതുവരെ ഔദ്യോഗികമായി ഏറ്റെടുക്കാതിരുന്ന ഈ വിഷയത്തിൽ യുഡിഎഫ് കൈക്കൊണ്ട തീരുമാനം വലിയ രാഷ്ട്രീയ നീക്കമായി വിലയിരുത്തപ്പെടുന്നു. മലപ്പുറം യുഡിഎഫ് ജില്ലാ യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തതായും, ആവശ്യവുമായി മുഖ്യമന്ത്രി വി.ഡി. സതീശനെയും ബന്ധപ്പെട്ട മന്ത്രിമാരെയും സമീപിക്കാൻ തീരുമാനിച്ചതായും യുഡിഎഫ് ജില്ലാ ചെയർമാർ കെ.പി. അബ്ദുൽ മജീദ് അറിയിച്ചു. ജനസംഖ്യാ വർധനവിന് അനുസരിച്ചുള്ള വിഭവങ്ങൾ ജില്ലയ്ക്ക് ലഭിക്കുന്നില്ലെന്നും ഭരണപരമായ പ്രശ്നങ്ങൾക്ക് വിഭജനമാണ് പ്രായോഗിക പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുസ്ലിം ലീഗ് ഈ വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് വ്യക്തമാക്കി. ജില്ലയുടെ വികസന വെല്ലുവിളികൾ പരിഹരിക്കാൻ വിഭജനം വേണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും പാർട്ടി തലത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് സമസ്ത, വെൽഫെയർ പാർട്ടി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളും ഈ ആവശ്യത്തെ പിന്തുണച്ചിരുന്നു. എന്നാൽ ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുണ്ട്.

article-image

ോൗേ്ോേ്ോേ്ോേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed