'ആദ്യം സ്വന്തം പാർട്ടിയിലെ വകുപ്പുകൾ പരിശോധിക്കൂ'; അവതാര പരാമർശത്തിൽ ബിനോയ് വിശ്വത്തിന് മറുപടിയുമായി പിണറായി


ഷീബ വിജയൻ

തിരുവനന്തപുരം: ഭരണത്തിലേക്ക് അവതാരങ്ങൾ കടന്നുവന്നോ എന്ന് പരിശോധിക്കണമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ബിനോയ് വിശ്വം ആദ്യം ചെയ്യേണ്ടത് സ്വന്തം പാർട്ടിയുമായി ബന്ധപ്പെട്ട വകുപ്പുകളിൽ ഇങ്ങനെയുള്ള അവതാരങ്ങൾ ചുറ്റിപ്പറ്റി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഭരണത്തിലും ഔദ്യോഗിക പദവികളിലും ഏതെങ്കിലും തരത്തിലുള്ള അവതാരങ്ങൾ കടന്നുകൂടിയിട്ടുണ്ടോ എന്ന് ഗൗരവമായി അന്വേഷിക്കുന്നത് നല്ലത് തന്നെയാണ്. അതിൽ ഇടതുമുന്നണിയിൽ ഒപ്പമുണ്ടായിരുന്ന എല്ലാ പാർട്ടികൾക്കും തുല്യമായ ബാധ്യതയുണ്ടെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് നിലവിൽ യാതൊരു പ്രശ്നവുമില്ലെന്നും അതേപ്പറ്റി ആരും ശങ്കിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തങ്ങൾക്ക് തന്നെ വേണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമർശിച്ചതിനെക്കുറിച്ച് മുൻപ് വിശദീകരണം നൽകവേയാണ് ബിനോയ് വിശ്വം അവതാരങ്ങളെപ്പറ്റി പരാമർശിച്ചത്. അധികാരത്തോട് അടുക്കാൻ തക്കം പാർത്തിരിക്കുന്ന അപ്പപ്പോഴത്തെ ലാഭം നോക്കുന്ന ചില അവതാരങ്ങളെ സൂക്ഷിക്കണമെന്ന് മുൻപ് പിണറായി വിജയൻ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ആ മുന്നറിയിപ്പ് പ്രാവർത്തികമാക്കുന്നതിൽ എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന പരിശോധനയാണ് താൻ ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.

article-image

asdasdasdsaf

You might also like

  • Lulu Exchange
  • Straight Forward

Most Viewed