ആത്മകഥയ്ക്ക് മുന്നേ ബോംബെറിഞ്ഞ് പത്മകുമാർ; യുവതികൾ കയറിയ ദിവസം തലസ്ഥനത്തേക്ക് വിളിപ്പിച്ചതിന് പിന്നിൽ 'ഉന്നതൻ
ഷീബ വിജയൻ
പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും അന്നത്തെ എഡിജിപി ശ്രീജിത്തിനെയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റിനിർത്തിയതാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ വെളിപ്പെടുത്തി. ഇതിന് പിന്നിൽ പാർട്ടിയSyncലും അന്നത്തെ ഭരണനേതൃത്വത്തിലും വലിയ സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതനാണെന്നും പത്മകുമാർ സൂചിപ്പിച്ചു. പത്മകുമാർ തന്റെ ആത്മകഥ എഴുതാനുള്ള തയ്യാറെടുപ്പിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
സന്നിധാനത്ത് യുവതികൾ എത്തിയ വിവരം താൻ ടിവിയിലൂടെയാണ് അറിഞ്ഞത്. ആ ദിവസം ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ ആ ഉന്നത വ്യക്തിയെ കാണാൻ തനിക്ക് അനുമതി നൽകിയതുമില്ല. ദേവസ്വം രേഖകളിൽ 'ചെമ്പ്' എന്ന് എഴുതിച്ചേർത്തത് മറ്റാരോ ആണെന്നും അതിൽ ഒപ്പിടാൻ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്നും പത്മകുമാർ അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കി. ആത്മകഥയിൽ യുവതിപ്രവേശന കാലത്തെ പല രഹസ്യങ്ങളും സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിവരങ്ങളും തുറന്നെഴുതുമെന്നാണ് സൂചന.
അതേസമയം, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെതിരെ കടുത്ത നടപടി വേണമെന്ന അഭിപ്രായം സിപിഎമ്മിൽ ശക്തമാണ്. നടപടി തീരുമാനിക്കാനായി പത്തനംതിട്ട ജില്ലാ കമ്മിറ്റി നാളെ ചേരാനിരിക്കെ, കടുത്ത അച്ചടക്ക നടപടികളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് പത്മകുമാറിന്റെ ഈ പെട്ടെന്നുള്ള വെളിപ്പെടുത്തലെന്നും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സംസാരമുണ്ട്.
dweawasaqsw

