മന്ത്രി കെ. മുരളീധരനെ 'കിങ്ങിണി മോൻ' എന്ന് വിളിച്ച് ആക്ഷേപിച്ചു; സിപിഎം പ്രവർത്തകനെതിരെ കേസ്


ഷീബ വിജയൻ

കോഴിക്കോട്: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ ഫേസ്ബുക്കിൽ വിദ്വേശം ജനിപ്പിക്കുന്ന രീതിയിൽ കമന്റിട്ട സിപിഎം പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. താമരശ്ശേരി തേറ്റാമ്പുറം സ്വദേശിയായ വിവിനെതിരെയാണ് കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്.

മന്ത്രി കെ. മുരളീധരൻ നടത്തിയ വാർത്താസമ്മേളനത്തിന്റെ വാർത്തയ്ക്ക് താഴെയായിരുന്നു വിവിന്റെ വിവാദമായ കമന്റ് വന്നത്. മന്ത്രിയെ 'കിങ്ങിണി മോൻ' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതായിരുന്നു ഇത്. കോൺഗ്രസ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പോലീസ് ഈ നടപടിയെടുത്തത്.

article-image

dfdfdfsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed