ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ഗുരുതര വീഴ്ച; വിസിമാർ പരസ്യമായി മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി


ഷീബ വിജയൻ

തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വിസിമാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർ പദവിയുടെ അന്തസിനും ഒട്ടും നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് വലിയ ആദരവുണ്ട്. ആ അന്തസ്സ് കളഞ്ഞുകുളിക്കുന്ന രീതിയിലാണ് തീവ്ര വർഗീയത പറയുന്ന ആർഎസ്എസ് നേതാവിന്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും സർക്കാർ അംഗീകരിക്കില്ല. അത് ഒരുതരത്തിലും വെച്ചുപൊറുപ്പിക്കുകയുമില്ല. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളീയ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

article-image

adsaqsw

You might also like

  • Lulu Exchange
  • Straight Forward

Most Viewed