വെള്ളാപ്പള്ളിയോട് ഈഴവർക്ക് കടുത്ത വെറുപ്പ്: രൂക്ഷവിമർശനവുമായി അശോകൻ ചരുവിൽ


ഷീബ വിജയൻ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് പ്രമുഖ എഴുത്തുകാരനും പുകസ സംസ്ഥാന വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ. മുസ്‌ലിം ജനവിഭാഗത്തിനുള്ളതിനേക്കാൾ വലിയ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോടുള്ളതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കമന്റിലൂടെ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ പരാജയത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിലാണ് ഈ പ്രതികരണം. ഈഴവ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വോട്ടുകൾ ബിജെപിയിലേക്ക് പോകുന്നത് തടയാമെന്ന് കരുതിയാകാം പാർട്ടി വെള്ളാപ്പള്ളിയെ കൂടെനിർത്തിയത്, എന്നാൽ വെള്ളാപ്പള്ളി ഉള്ള സ്ഥലത്ത് ഗുരു ഉണ്ടാകില്ലെന്ന കാര്യം മറന്നുപോയതാണ് വീഴ്ചയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളാപ്പള്ളി നടത്തിയ വിദ്വേഷ പ്രസ്താവനകളും അതിനോട് അടുത്ത സിപിഎം നിലപാടും പാർട്ടിയുടെ വലിയ പരാജയത്തിന് കാരണമായതായാണ് രാഷ്ട്രീയ വിലയിരുത്തലുകൾ.

article-image

cxzxzxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed