ഫോണില്ല, നെറ്റില്ല, പുറംലോകമില്ല! 'ലോക്ക്ഡൗണിൽ' നീറ്റ് ചോദ്യപേപ്പർ നിർമ്മാണ സംഘം


ഷീബ വിജയൻ

നീറ്റ് പുനഃപരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപക സംഘത്തിന് കടുത്ത നിയന്ത്രണങ്ങളുമായി ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ). മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത ഒരു പ്രത്യേക രഹസ്യ കേന്ദ്രത്തിലാണ് അധ്യാപകരെയും സഹായികളെയും പാർപ്പിച്ചിരിക്കുന്നത്. ലാപ്ടോപ്പ്, സ്മാർട്ട് വാച്ച് എന്നിവയുടെ ഉപയോഗത്തിനും കർശന വിലക്കുണ്ട്. ഈ മാസം 21-ാം തീയതി പരീക്ഷ അവസാനിക്കുന്നത് വരെ ഇവർക്ക് പുറത്തുപോകാൻ അനുമതിയുണ്ടായിരിക്കില്ല. മുൻവർഷങ്ങളിലുണ്ടായ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എൻടിഎ ഇത്രയും ശക്തമായ സുരക്ഷാ വലയം ഒരുക്കിയിരിക്കുന്നത്. ഇത്തവണ പെൻ-പേപ്പർ രീതിയിലാണ് പുനഃപരീക്ഷ നടത്തുന്നതെന്നും, അടുത്ത വർഷം മുതൽ പരീക്ഷ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാൻ തീരുമാനിച്ചതായും എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് പാർലമെന്ററി സമിതിയെ അറിയിച്ചു.

article-image

asasasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed