സിപിഎമ്മിൽ സ്വേച്ഛാധിപത്യം; ഭയം കാരണം പ്രതികരിക്കാതെ 'യെസ്മാൻമാർ': തുറന്നടിച്ച് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ
ഷീബ വിജയൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ കനത്ത തോൽവിക്ക് കാരണം ഉള്ളിൽ വളരുന്ന സ്വേച്ഛാധിപത്യ പ്രവണതകളും ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ തകർച്ചയുമാണെന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ. പാർട്ടിക്കുള്ളിൽ അഭിപ്രായം തുറന്നുപറയാൻ അണികൾക്ക് വലിയ ഭയമാണെന്നും കേരളത്തിലുടനീളം ഈ നീരസം പുകയുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ബംഗാളിലെ തകർച്ചയ്ക്ക് സമാനമായ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് കേരളത്തിലെ പാർട്ടിയെന്നും ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ 'എക്‌സ്പ്രസ് ഡയലോഗ്‌സിൽ' സംസാരിക്കവെ അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാർട്ടിയിൽ ആനുകൂല്യങ്ങൾ നേടാനായി പലരും നേതൃത്വത്തെ പ്രീതിപ്പെടുത്തുന്ന 'യെസ്മാൻമാരായി' മാറുകയാണ്. തനിക്കെതിരെ പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടികൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് പയ്യന്നൂരിൽ പ്രതിഷേധ സൂചകമായി തനിക്ക് മത്സരിക്കേണ്ടി വന്നതെന്നും വ്യക്തമാക്കി. താഴേത്തട്ടിലുള്ള കമ്മിറ്റികളിൽ ഇപ്പോൾ വലിയ രീതിയിൽ വിമർശനം ഉയരുന്നുണ്ടെന്നും തന്റെ സ്ഥാനാർത്ഥിത്വം അണികളുടെ ഭയമില്ലാതാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
qeweqsweqweqw

