ഡിഎംകെയെ മുൻകൂട്ടി അറിയിച്ചിരുന്നു; ടിവികെയെ പിന്തുണച്ച കോൺഗ്രസ് നിലപാട് വ്യക്തമാക്കി പി. ചിദംബരം


ഷീബ വിജയൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) സർക്കാരിനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ ന്യായീകരിച്ച് മുതിർന്ന നേതാവ് പി. ചിദംബരം. വിജയ്‌യുടെ പാർട്ടിക്ക് പിന്തുണ നൽകുന്ന കാര്യം സഖ്യകക്ഷിയായ ഡിഎംകെയെ മുൻകൂട്ടി ഔദ്യോഗികമായി അറിയിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംസ്ഥാനത്ത് വീണ്ടുമൊരു തെരഞ്ഞെടുപ്പ് വരുന്നത് ഒഴിവാക്കാനാണ് അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് ടിവികെയെ പിന്തുണച്ചതെന്നാണ് വിശദീകരണം.

സിപിഐ, വിസികെ അടക്കമുള്ള മറ്റ് സഖ്യകക്ഷികളുമായും ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ യുവജനവിഭാഗം പ്രമേയം പാസാക്കിയിരുന്നു. സഖ്യധർമ്മം ലംഘിച്ചെന്ന ഡിഎംകെ നേതാക്കളുടെ കടുത്ത ആരോപണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ചിദംബരത്തിന്റെ ഈ പുതിയ രാഷ്ട്രീയ വിശദീകരണം.

article-image

dasdefdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed