അച്ചു ഉമ്മനെതിരെയുള്ള സൈബർ അധിക്ഷേപം: ഇടത് ഉദ്യോഗസ്ഥനെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
ഷീബ വിജയൻ
കൊല്ലം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സോഷ്യൽ മീഡിയയിലൂടെ സൈബർ അധിക്ഷേപം നടത്തിയ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെ ശക്തമായ നടപടി. ഐഎച്ച്ആർഡി (IHRD) അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സ്ഥാനത്ത് നിന്നുമാണ് നന്ദകുമാറിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി പുറത്താക്കിയത്. നന്ദകുമാറിന് പകരം മുൻ അഡീഷണൽ സെക്രട്ടറി ലതാ പണിക്കരെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു.
സെക്രട്ടേറിയറ്റിൽ അഡീഷണൽ സെക്രട്ടറിയായി വിരമിച്ച നന്ദകുമാർ കൊളത്താപ്പിള്ളിയെ കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. തീവ്ര ഇടത് സംഘടന പ്രവർത്തകനായ ഇയാൾ, 2023-ൽ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ വഴി അച്ചു ഉമ്മനെതിരെ മോശമായ രീതിയിൽ പോസ്റ്റുകളിട്ട് അപമാനിക്കാൻ ശ്രമിച്ചിരുന്നു. ഇതേത്തുടർന്ന് അച്ചു ഉമ്മൻ ഡിജിപിക്ക് നേരിട്ട് പരാതി നൽകിയിരുന്നെങ്കിലും തുടക്കത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല. ഈ സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർണ്ണായകമായ ഈ നടപടി പുറത്തുവന്നിരിക്കുന്നത്.
ewrerweqweqw

