നവകേരള മർദന കേസ്: അന്വേഷണ സംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്.ഐമാർ


ഷീബ വിജയൻ

നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പുതിയ റിപ്പോർട്ട് സമർപ്പിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപായി കോടതി കഴിഞ്ഞ തവണ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയത്. കേസ് ഡയറി തിരുത്തിയെഴുതാൻ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന രണ്ട് ഗ്രേഡ് എസ്.ഐമാർ വെളിപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകവെ ഇവർ പൊട്ടിക്കരയുകയും തങ്ങൾ ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നും ഇതിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും അറിയിച്ചു. ഈ നിർണായക മൊഴിയോടെ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് എസ്ഐടിയുടെ നീക്കം.

article-image

asadsdsdsasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed