കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപമ്മിന് വൻ തിരിച്ചടി
ഷീബ വിജയൻ
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപമ്മിന് വൻ തിരിച്ചടിയായി നേതാക്കളായ എ.സി.മൊയ്തീൻ, എം.എം.വർഗീസ്, കെ.രാധാകൃഷ്ണൻ അടക്കമുള്ള മുഴുവൻ പ്രതികൾക്കും കൊച്ചി കലൂരിലെ പിഎംഎൽഎ കോടതി സമൻസ് അയച്ചു. പ്രതികൾക്കെതിരെ പ്രഥമദൃشت്യാ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച കോടതി, അടുത്ത മാസം നാലിന് നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടു. ബാങ്കിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് സാധാരണക്കാരായ നിക്ഷേപകരുടെ ആധാരങ്ങളും രേഖകളും ഉപയോഗിച്ച് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ കോടിക്കണക്കിന് രൂപ വ്യാജ വായ്പയായി എടുത്തു എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഒരു വ്യക്തിക്ക് അനുവദിക്കാവുന്ന വായ്പാ പരിധി ലംഘിച്ച് പലരുടെയും പേരിൽ ബെനാമി വായ്പകൾ അനുവദിച്ചാണ് കോടികൾ തട്ടിിയെടുത്തത്. കേസിൽ പ്രധാന പ്രതികളുടെയും ഇടനിലക്കാരുടെയും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.
adsdsds

