ഉറങ്ങാൻ കിടന്നത് പ്ലംബർ, ഉണർന്നപ്പോൾ ശതകോടീശ്വരൻ! ഒറ്റരാത്രികൊണ്ട് ബിഹാർ സ്വദേശിയുടെ അക്കൗണ്ടിൽ വന്നത് 294 കോടി
ഷീബ വിജയൻ
ബിഹാറിലെ ഗയയിൽ അക്കൗണ്ടിൽ വെറും 113 രൂപ മാത്രം ബാക്കിയുണ്ടായിരുന്ന വികാസ് കുമാർ എന്ന പ്ലംബർ ഒറ്റരാത്രികൊണ്ട് ശതകോടീശ്വരനായി. വ്യാഴാഴ്ച രാവിലെ അക്കൗണ്ട് പരിശോധിച്ചപ്പോൾ ആദ്യം 94 കോടി രൂപയും വൈകുന്നേരത്തോടെ അത് 294 കോടി രൂപയായും ഉയരുകയായിരുന്നു. പണം എവിടെ നിന്ന് വന്നുവെന്ന് വ്യക്തമല്ലാത്തതിനാൽ വികാസ് ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. ബാങ്കിന്റെ സാങ്കേതിക പിഴവാണോ അതോ മറ്റേതെങ്കിലും ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പിന്റെ ഭാഗമാണോ ഇതെന്ന് കണ്ടെത്താൻ പൊലീസ് ബാങ്ക് രേഖകളും സെർവർ ലോഗുകളും കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

