നീറ്റ് പരീക്ഷ ചോർച്ചാ വിവാദം: ജൂൺ 6ന് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം; സ്ഥാപകൻ അഭിജിത് ദീപ്കെ യു.എസിൽ നിന്നെത്തുന്നു


ഷീബ വിജയൻ

നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6-ന് ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിക്കുമെന്ന് 'കോക്രോച്ച് ജനതാപാർട്ടി' സ്ഥാപകൻ അഭിജീത് ദീപ്കെ അറിയിച്ചു. രാഷ്ട്രീയ പരിഹാസ സംഘടന രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്. ജൂൺ 6ന് രാവിലെ ഡൽഹിയിൽ എത്തിയ ശേഷം ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം നടത്തുന്നതിനുള്ള അനുമതി തേടി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും തന്നോടൊപ്പം പ്രതിഷേധത്തിൽ പങ്കാളികളാകണമെന്നും ദീപ്കെ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് റദ്ദാക്കിയ നീറ്റ്-യുജി 2026 പരീക്ഷ വരും ദിവസങ്ങളിൽ അതായത് ജൂൺ 21-ന് വീണ്ടും നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. സർക്കാരിൽ നിന്ന് കൃത്യമായ മറുപടി ആവശ്യപ്പെടാനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗിക്കുമെന്നും ദീപ്കെ വ്യക്തമാക്കിയിട്ടുണ്ട്.

article-image

AQSDSAASDSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed