ലക്ഷ്മിപ്രിയയുടെ മൊഴി പുറത്ത്; അൻസിബയുടെ പരാതിയിൽ പോലീസിന് മുന്നിൽ വിശദീകരണവുമായി നടി


ഷീബ വിജയൻ

നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടി ലക്ഷ്മിപ്രിയ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തി മൊഴി നൽകി. തൃപ്പൂണിത്തുറ സ്റ്റേഷനിൽ അൻസിബയെ മൂന്ന് മണിക്കൂർ പോലീസ് പിടിച്ചിരുത്തി എന്ന് പറയുന്നത് തെറ്റാണെന്നും തന്റെ കൈയിൽ കൃത്യമായ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മണിക്കൂറും 17 മിനിറ്റും മാത്രമാണ് തങ്ങൾ അവിടെ ഇരുന്നതെന്നും ഒരു സംഘടനയിലെ രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രശ്നത്തിൽ സംഘടനയ്ക്ക് ബാധ്യതയില്ലെന്നും അവർ വ്യക്തമാക്കി. അൻസിബയോട് തനിക്ക് യാതൊരു വിധത്തിലുള്ള വ്യക്തിവൈരാഗ്യങ്ങളോ പ്രത്യേക അജണ്ടയോ ഇല്ലെന്നും, ഡിസംബറിൽ താൻ സ്നേഹത്തോടെ വാങ്ങിയ സമ്മാനം വരെ അവർക്ക് നൽകിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.

article-image

ASASDADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed