പത്മനാഭസ്വാമി ക്ഷേത്രത്തിൽ കോടികളുടെ അമൂല്യവസ്തുക്കൾ കാണാതായി; ഗുരുതര സുരക്ഷാവീഴ്ച


ഷീബ വിജയൻ

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കോടികൾ വിലമതിക്കുന്ന അമൂല്യ വസ്തുക്കൾ കാണാതായതായി സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാണിക്കയായി ലഭിച്ച 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളും, ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന 'വൈര നമ' എന്ന വജ്രാഭരണവും കാണാതായവയിൽ ഉൾപ്പെടുന്നു. സ്വർണ്ണവിളക്ക് അറ്റകുറ്റപ്പണികൾക്കായി മാറ്റിയ ശേഷം പകരം വെള്ളിവിളക്ക് സ്ഥാപിച്ചതായും റിപ്പോർട്ടിലുണ്ട്. സുരക്ഷാ പരിശോധനകൾ കൂടാതെ ചില ജീവനക്കാരും രാജകുടുംബവുമായി ബന്ധമുള്ളവരും ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് ചൂണ്ടിക്കാണിച്ച ഡിജിപി, നിലവറയ്ക്ക് പുറത്തുള്ള മുഴുവൻ സ്വർണ്ണവും വെള്ളിയും ഉടൻ തന്നെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

article-image

dfsdfsdfsdes

You might also like

  • Lulu Exchange
  • Straight Forward

Most Viewed