മൂവാറ്റുപുഴയിൽ കിടപ്പുരോഗിയുടെ 10 പവൻ കവർന്ന ഹോം നഴ്‌സും സുഹൃത്തും പിടിയിൽ; മോഷണം ആൺവേഷം കെട്ടി
ഷീബ വിജയൻ
എറണാകുളം മൂവാറ്റുപുഴയിൽ കിടപ്പുരോഗിയായ എൺപത്തിനാലുകാരി മറിയാമ്മയുടെ ദേഹത്തുനിന്ന് പത്തു പവന്റെ സ്വർണം കവർന്ന കേസിൽ ഹോം നഴ്സ് സുധയും സുഹൃത്ത് ലക്ഷ്മിയും അറസ്റ്റിലായി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി ലക്ഷ്മി പുരുഷവേഷം ധരിച്ചാണ് കവർച്ച നടത്തിയത്. മോഷണം നടക്കുന്നതിന്റെ തലേദിവസം തന്നെ ലക്ഷ്മി വീട്ടിലെത്തി ഒളിച്ചുതാമസിക്കുകയും, വീട്ടുകാർ പള്ളിയിൽ പോയ സമയം നോക്കി മറിയാമ്മയെ ബലംപ്രയോഗിച്ച് ആഭരണങ്ങൾ കവരുകയുമായിരുന്നു. ഈ സമയം സുധ ശുചിമുറിയിൽ ഒളിച്ചിരുന്ന് നാടകം കളിച്ചു. സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോൺ നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കുരുക്കിയത്.
adsadsasda

