സപ്ലൈകോയുടെ ബക്രീദ് സ്പെഷ്യൽ കിറ്റ് വിപണിയിൽ; പത്തിനം അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ മേയ് 26 വരെ ലഭ്യമാകും


ശാരിക l കേരളം

തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ജനങ്ങൾക്ക് ആശ്വാസം പകരാനുമായി സപ്ലൈകോ പ്രത്യേക 'ബക്രീദ് സ്പെഷ്യൽ കിറ്റ്' വിപണിയിലെത്തിച്ചു. പത്തിനം അവശ്യസാധനങ്ങൾ അടങ്ങിയ ഈ കിറ്റുകൾ മേയ് 26 വരെ സംസ്ഥാനത്തെ സപ്ലൈകോ വിൽപനശാലകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാകും. പൊതുവിപണിയിൽ 1101 രൂപ വിലമതിക്കുന്ന മികച്ച ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളാണ് വെറും 850 രൂപയ്ക്ക് സപ്ലൈകോ ഉപഭോക്താക്കൾക്കായി നൽകുന്നത്.

മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി എന്നിവയ്ക്കൊപ്പം മീറ്റ് മസാല (100 ഗ്രാം), ചിക്കൻ മസാല (100 ഗ്രാം), ഗരം മസാല (50 ഗ്രാം), കുരുമുളകുപൊടി (100 ഗ്രാം), ഏലക്കായയും ഗ്രാമ്പുവും അടങ്ങുന്ന ഹോൾ മസാല പാക്കറ്റ് (50 ഗ്രാം) എന്നിവയാണ് ഈ പെരുന്നാൾ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പെരുന്നാൾ വിഭവങ്ങൾ ഒരുക്കാൻ ആവശ്യമായ പ്രധാന സാധനങ്ങളെല്ലാം ഒരൊറ്റ കിറ്റിൽ മിതമായ നിരക്കിൽ ലഭ്യമാക്കുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. പൊതുവിപണിയിലെ കൊള്ളവിലയിൽനിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള സപ്ലൈകോയുടെ ഈ പദ്ധതി മേയ് 26 വരെ മാത്രമേ ഉണ്ടാകൂ എന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടന്നിരുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്ക് അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ ശുദ്ധമായ നെയ്യും സൗജന്യമായി നൽകുമെന്ന രീതിയിലാണ് വ്യാജ പോസ്റ്റർ വ്യാപകമായി പ്രചരിച്ചത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed