റഷ്യൻ സൈന്യത്തിൽ ചേർന്ന 49 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സർക്കാർ; ആറ് പേരെ കാണാനില്ലെന്ന് സുപ്രീംകോടതിയിൽ റിപ്പോർട്ട്
ശാരിക l ദേശീയം
ന്യൂഡൽഹി: യുക്രൈൻ യുദ്ധത്തിനായി റഷ്യൻ സൈന്യത്തിൽ ചേർന്ന 49 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. റഷ്യൻ സേനയുടെ ഭാഗമായ ആറ് ഇന്ത്യക്കാരെ നിലവിൽ കാണാനില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ആകെ 217 ഇന്ത്യക്കാരാണ് റഷ്യൻ സൈന്യത്തിൽ ചേർന്നത്. ഇതിൽ 139 ഇന്ത്യൻ പൗരന്മാരെ ഇതിനോടകം തന്നെ മോചിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
റഷ്യൻ സൈന്യത്തിൽ ചേർന്ന പത്ത് ഇന്ത്യൻ യുവാക്കൾ മരിച്ചതായി നേരത്തെ സ്ഥിരീകരണമുണ്ടായിരുന്നു. ഇവരിൽ മൂന്ന് പേർ പഞ്ചാബ് സ്വദേശികളും മറ്റ് ഏഴ് പേർ ഉത്തർപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. അമൃത്സറിൽ നിന്നുള്ള തേജ്പാൽ സിംഗ്, ലഖ്‌നൗവിൽ നിന്നുള്ള അരവിന്ദ് കുമാർ, യുപി സ്വദേശികളായ ധീരേന്ദ്ര കുമാർ, വിനോദ് യാദവ്, യോഗേന്ദ്ര യാദവ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ദീപക്, യോഗേശ്വർ പ്രസാദ്, അസറുദ്ദീൻ ഖാൻ, രാം ചന്ദ്ര എന്നിവരെയാണ് കാണാതായതായി റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.
dfgdfg

