മലബാറിൽ മെയ് 25 വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെട്ടേക്കും; കോഴിക്കോട് സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി തുടരുന്നു


ശാരിക l കേരളം

കോഴിക്കോട്: പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എം.വി.എ. ട്രാൻസ്ഫോർമറിന്റെ 220 കെ.വി. ബുഷിംഗിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുകയാണെന്ന് കെ.എസ്.ഇ.ബി.എൽ അറിയിച്ചു. ഈ തകരാർ പൂർണ്ണമായി പരിഹരിക്കാൻ ഒരാഴ്ചയോളം സമയം വേണ്ടിവരുമെന്നാണ് പവർഗ്രിഡ് കോർപ്പറേഷൻ വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മെയ് 25 വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

article-image

vbxbv

You might also like

  • Lulu Exchange
  • Straight Forward

Most Viewed