വോട്ടെടുപ്പിന് തൊട്ടുമുമ്പ് തിരിച്ചടി; പൂതൃക്ക പഞ്ചായത്ത് ഭരണം ട്വന്റി 20-ക്ക് നഷ്ടമായി


ഷീബ വിജയൻ I കേരളം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷകളുമായി നീങ്ങുന്ന ട്വന്റി 20-ക്ക് വോട്ടെടുപ്പിന് തൊട്ടുമുമ്പ് വൻ തിരിച്ചടി. പാർട്ടി ഭരണത്തിലിരുന്ന പൂതൃക്ക പഞ്ചായത്തിൽ ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ സ്ഥാനം രാജിവെച്ചതോടെയാണ് ഭരണം പ്രതിസന്ധിയിലായത്. പാർട്ടി കൈക്കൊള്ളുന്ന രാഷ്ട്രീയ നിലപാടുകളിലും എൻഡിഎ പ്രവേശന ചർച്ചകളിലും പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് പൂജ ജോമോൻ വ്യക്തമാക്കി.

യുഡിഎഫിനും ട്വന്റി 20-ക്കും ഏഴ് സീറ്റുകൾ വീതം ലഭിച്ച പൂതൃക്ക പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയായിരുന്നു ട്വന്റി 20 അധികാരം പിടിച്ചിരുന്നത്. എന്നാൽ പ്രസിഡന്റിന്റെ രാജി പാർട്ടിക്ക് കനത്ത ആഘാതമായി. ഇതിനുപുറമെ, ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു ജേക്കബ് തന്നെ ഭീഷണിപ്പെടുത്തിയതായും പൂജ ജോമോൻ ഗുരുതരമായ ആരോപണമുന്നയിച്ചു.

രാജിക്കൊരുങ്ങിയ തന്നെ ഭയപ്പെടുത്താൻ സാബു ജേക്കബ് ശ്രമിച്ചുവെന്ന് പൂജ ആരോപിക്കുന്നു. നേരത്തെ രാജിവെച്ച വ്യക്തി സ്കൂൾ ബസ് ഇടിച്ച് മരിച്ച സംഭവം ഓർമ്മിപ്പിച്ചുകൊണ്ട്, "ദൈവം അങ്ങനെ വരുത്താതിരിക്കട്ടെ" എന്ന് അദ്ദേഹം പറഞ്ഞതായാണ് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കുന്ന വേളയിൽ ഭരണസമിതിയിലെ ഈ പൊട്ടിത്തെറി ട്വന്റി 20-യുടെ രാഷ്ട്രീയ നീക്കങ്ങളെ ബാധിച്ചേക്കാം.

article-image

adfsdfsdasf

You might also like

  • Lulu Exchange
  • Straight Forward

Most Viewed