ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ച് ബഹ്‌റൈൻ; 480-ലധികം ലക്ഷ്യങ്ങൾ തകർത്ത് ബി.ഡി.എഫ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേനയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി നേരിടുന്നതായി ജനറൽ കമാൻഡ് അറിയിച്ചു. യുദ്ധം ആരംഭിച്ചത് മുതൽ ബഹ്‌റൈനെ ലക്ഷ്യമിട്ടെത്തിയ 153 മിസൈലുകളും 331 ഡ്രോണുകളും സേന തകർത്തു. രാജ്യത്തെ സംരക്ഷിക്കുന്നതിൽ സൈന്യം പുലർത്തുന്ന അതീവ ജാഗ്രതയിലും സജ്ജീകരണങ്ങളിലും അഭിമാനമുണ്ടെന്ന് ബി.ഡി.എഫ് വ്യക്തമാക്കി.

സൈനിക നടപടികൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്നും അവശിഷ്ടങ്ങൾ വീണ ഇടങ്ങളിൽ നിന്നും ജനം വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സംശയാസ്പദമായ വസ്തുക്കളിൽ തൊടരുത്. സൈനിക നീക്കങ്ങളുടെയോ തകർന്ന വീണ മിസൈൽ ഭാഗങ്ങളുടെയോ ചിത്രങ്ങൾ പകർത്തരുത്. സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ബി.ഡി.എഫ് ജനറൽ കമാൻഡ് ഓർമ്മിപ്പിച്ചു.

ജനവാസ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്‌റൈൻ വ്യക്തമാക്കി.

article-image

്ിേു്ിു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed