കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി: മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം


ഷീബ വിജയൻ

കൊച്ചി: രണ്ട് ദിവസം ശമ്പളത്തോടുകൂടി ആർത്തവ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർ നൽകിയ നിവേദനത്തിൽ സർക്കാർ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. വനിതാ കണ്ടക്ടർമാർക്ക് അനുയോജ്യമായ രീതിയിലുള്ള ആർത്തവ അവധി നയത്തിന് സർക്കാർ രൂപം നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

ആർത്തവ അവധി ജീവനക്കാരുടെ ക്ഷേമം വർധിപ്പിക്കും. തീവ്രമായ ആർത്തവ പ്രശ്നങ്ങൾ ആരോഗ്യത്തേയും ജോലിയേയുമൊക്കെ ബാധിക്കുന്നതാണ്. ഏറെ നേരം നിൽക്കുകയും തുടർച്ചയായി ചലിക്കുകയും വേണമെന്നതാണ് കണ്ടക്ടർമാരുടെ ജോലി. ഇവിടെ വൃത്തിയുള്ള വിശ്രമ സൗകര്യമടക്കം പരിമിതമാണ്. ഹർജിക്കാരെയും കെഎസ്ആർടിസിയെയും കേട്ട് തീരുമാനമെടുക്കാൻ ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടു. വനിതാ കണ്ടക്ടർമാരായ എസ്.എസ്. ആശ, എസ്. ശ്രീന, എം. സജല തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ഈ വിധി.

സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും നീതിയുക്തവും മാനുഷികവുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും പിന്തുണയേകുന്ന ഇന്ത്യൻ ഭരണഘടനയിലെ വ്യവസ്ഥകളുമായി ഒത്തുപോകുന്നതാണ് ആർത്തവ അവധിയെന്നും കോടതി പറഞ്ഞു. കെഎസ്ആർടിസിയിൽ 3000ത്തോളം വനിതാ ജീവനക്കാരാണുള്ളത്. കർണാടകയിൽ മാസത്തിൽ ഒരു ദിവസം ആർത്തവ അവധി അനുവദിച്ചതും കേരളത്തിൽ സർവകലാശാലയിലെ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ചതും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

article-image

esderwewew

You might also like

  • Lulu Exchange
  • Straight Forward

Most Viewed