കുംഭമേള വൈറൽതാരത്തെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റരുതെന്ന് ഹൈക്കോടതി


ശാരിക

കൊച്ചി: കുംഭമേള വൈറൽതാരത്തെ കോടതിയുടെ അനുമതിയില്ലാതെ കേരളത്തിന്റെ അധികാരപരിധിയിൽ നിന്ന് പുറത്തേക്ക് മാറ്റരുതെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. മധ്യപ്രദേശ് പൊലീസിനോ മറ്റേതെങ്കിലും വ്യക്തിക്കോ കോടതി ഉത്തരവില്ലാതെ ഹർജിക്കാരിയെ കൈമാറരുത്. നടിക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു. അടിയന്തര സഹായം ആവശ്യമെങ്കിൽ വിമൻസ് പ്രൊട്ടക്ഷൻ ഓഫീസറെ ബന്ധപ്പെടാനും ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും കോടതി നിർദേശം നൽകി.

നടിയെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്ന നിർദേശം ദേശീയ പട്ടികവർഗ കമ്മീഷൻ നൽകിയിരുന്നു. എന്നാൽ മധ്യപ്രദേശിലേക്ക് കൊണ്ടുപോയാൽ ജീവന് ഭീഷണിയുണ്ടാകുമെന്നും കുടുംബത്തിൽ നിന്ന് ‘ഓണർ കില്ലിംഗ്’ ഭീഷണിയുണ്ടെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ദേശീയ പട്ടികവർഗ കമ്മീഷന് കോടതിയുടെയോ ട്രൈബ്യൂണലിന്റെയോ അധികാരമില്ലെന്നും, പ്രാഥമികമായി ശുപാർശാധികാരങ്ങൾ മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed