'മന്ത്രിയെ കൈയേറ്റം ചെയ്ത വിഡിയോ കാട്ടിയാൽ ഒരു പവൻ സ്വർണം'; വെല്ലുവിളിയുമായി യൂത്ത് കോൺഗ്രസ്
ഷീബ വിജയൻ
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു എന്ന് തെളിയിക്കുന്ന വീഡിയോ ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണം സമ്മാനം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി. മന്ത്രിയുടെ കഴുത്തിന് പരിക്കേറ്റത് രാഷ്ട്രീയ നാടകമാണെന്നും കൈയേറ്റം നടന്നിട്ടില്ലെന്നുമാണ് കോൺഗ്രസിന്റെ വാദം. ഗൺമാന്റെ വസ്ത്രത്തെയാണ് കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാട്ടിയതെന്ന് തെറ്റായി പ്രചരിപ്പിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ മന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന നിലപാടിൽ സി.പി.എം ഉറച്ചുനിൽക്കുകയാണ്.
dsdcd


