'കേരള സ്റ്റോറി 2' റിലീസ് ഹൈക്കോടതി തടഞ്ഞു; സെൻസർ ബോർഡിന് രൂക്ഷവിമർശനം
ഷീബ വിജയൻ
കൊച്ചി: വിവാദ ചിത്രം 'ദി കേരള സ്റ്റോറി 2'-ന്റെ റിലീസ് ഹൈക്കോടതി തടഞ്ഞു. ഫെബ്രുവരി 27-ന് നിശ്ചയിച്ചിരുന്ന റിലീസാണ് കേസിൽ അന്തിമ തീരുമാനമാകുന്നത് വരെ സ്റ്റേ ചെയ്തത്. കേരളത്തിന്റെ മതസൗഹാർദ്ദ പ്രതിച്ഛായയെ സിനിമ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് നിർദ്ദേശിച്ചു. ചിത്രത്തിന് 'U/A' സർട്ടിഫിക്കറ്റ് നൽകിയ നടപടിയിൽ കോടതി അത്ഭുതം പ്രകടിപ്പിച്ചു. ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും 'യഥാർത്ഥ കഥ' എന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി.
ddfsdfsadfsd


