ബേക്കൽ ഫെസ്റ്റ് അപകടം; സംഘാടകർക്കെതിരെ നടപടി വേണമെന്ന് ആവശ്യം
ഷീബ വിജയൻ
ബേക്കൽ ബീച്ച് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും പൊയിനാച്ചി പറമ്പിലെ ശിവം ഹൗസിലെ വേണുഗോപാലൻ നായരുടെ മകൻ എം ശിവനന്ദൻ (19) ട്രെയിൻ തട്ടി മരിക്കുകയും ചെയ്‌ത സംഭവത്തിൽ സംഘാടകർക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപെട്ടു. ക്രിസ്തുമസ് അവധിക്കാലമായതിനാൽ വൻ ജനത്തിരക്കാണ് ബേക്കൽ ഫെസ്റ്റ് ഏരിയയിൽ അനുഭവപ്പെടുന്നത്. സംഗീതപരിപാടി വീക്ഷിക്കാൻ വലിയ ജനക്കൂട്ടം ഉണ്ടാകുമെന്നറിഞ്ഞിട്ടും തിരക്ക് നിയന്ത്രിക്കാൻ കാര്യമായ മുൻകരുതലുകൾ സംഘാടകരുടെ ഭാഗത്ത് നിന്നോ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്നോ ഇടപെടലുണ്ടാകാത്തത് വലിയ വീഴ്ച്ചയാണ്.
കഴിഞ്ഞ മാസം നവംബർ 23 ന് കാസർഗോഡ് നഗരത്തിൽ ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ സമാനമായ അപകടം ഉണ്ടായിട്ടും അതിൽ നിന്നും പാഠം ഉൾക്കൊള്ളാൻ ജില്ലാ ഭരണകൂടം തയ്യാറായില്ലെന്നതിൻ്റെ തെളിവാണ് ബേക്കലിലെ അപകടം.
RDFRESRE
