വിശാൽ വധക്കേസ്: 13 വർഷത്തിന് ശേഷം വിധി; എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു
ഷീബ വിജയൻ
ആലപ്പുഴ: ചെങ്ങന്നൂരിലെ എ.ബി.വി.പി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളെയും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 19 പ്രതികളെയാണ് വിട്ടയച്ചത്.
2012 ജൂലൈ 16-നാണ് കോന്നി എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിയായിരുന്ന വിശാലിന് കുത്തേറ്റത്. പിറ്റേന്ന് മരണപ്പെട്ടു. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. വിചാരണ വേളയിൽ പ്രധാന സാക്ഷികൾ മൊഴി മാറ്റിയത് പ്രോസിക്യൂഷന് തിരിച്ചടിയായി. വിധിക്ക് എതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
EREWERW
