ഫെയർനെസ് ക്രീം ഉപയോഗിച്ച് പതിനേഴുകാരിക്ക് വൃക്കരോഗം; റിപ്പോർട്ടിന് പിന്നാലെ ഇൻസ്റ്റാഗ്രാം പേജ് അപ്രത്യക്ഷമായി


ശാരിക

മലപ്പുറം: ഇൻസ്റ്റാഗ്രാം വഴി വാങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ വിൽപനക്കാരുടെ ഇൻസ്റ്റാഗ്രാം പേജ് അപ്രത്യക്ഷമായി. ഇൻഫ്ലുവൻസർമാർ പ്രമോഷനായി ടാഗ് ചെയ്തിരുന്നത് ഈ അക്കൗണ്ടിലേക്കായിരുന്നു. ക്രീമിലെ ഉയർന്ന അളവിലുള്ള മെർക്കുറിയുടെ സാന്നിധ്യം മൂലം പെൺകുട്ടിക്ക് 'മെംബ്രനസ് നെഫ്രോപതി' എന്ന വൃക്കരോഗമാണ് പിടിപെട്ടത്.

വിദഗ്ധ ചികിത്സയിലൂടെ പെൺകുട്ടി അപകടനില തരണം ചെയ്തു. കേന്ദ്രസർക്കാർ അംഗീകൃത ലാബിൽ നടത്തിയ പരിശോധനയിൽ ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.

ഏകദേശം ഒരു വർഷത്തോളമായി പെൺകുട്ടി ഈ ക്രീം ഉപയോഗിക്കുന്നുണ്ടായിരുന്നു. ആദ്യമൊന്നും ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നുവെങ്കിലും പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, അമിത ക്ഷീണം, ഉറക്കമില്ലായ്മ എന്നിവ അനുഭവപ്പെട്ടു. മുഖത്തും കൈകാലുകളിലും നീര് വന്നതോടെയാണ് ചികിത്സ തേടിയത്. രക്തപരിശോധനയിൽ ശരീരത്തിൽ മെർക്കുറിയുടെ അളവ് ഉയർന്നതായി കണ്ടെത്തുകയും തുടർന്ന് ക്രീം പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു.

15 ദിവസം കൊണ്ട് മുഖകാന്തി വർദ്ധിക്കുമെന്നും മുഖക്കുരുവും കരുവാളിപ്പും മാറുമെന്നുമായിരുന്നു ഇൻസ്റ്റാഗ്രാമിലൂടെ നൽകിയിരുന്ന വാഗ്ദാനം. ഒരു വർഷത്തിനിടെ മൂന്ന് ബോട്ടിൽ ക്രീം ഉപയോഗിച്ചതായും, പിന്നീട് പരാതിപ്പെട്ടപ്പോൾ പ്രകൃതിദത്ത ചേരുവകൾ മാത്രമാണുള്ളതെന്നും മെർക്കുറി ചേർക്കുന്നില്ലെന്നുമാണ് വിൽപനക്കാർ മറുപടി നൽകിയതെന്നും പെൺകുട്ടി പറഞ്ഞു.

article-image

േ്ിേ്ി

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed